ബിനീഷ് കോടിയേരിയെ മാറ്റി നിർത്തിയിരിക്കുന്നത് എന്തിന്? ചോദ്യവുമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി 

MAY 21, 2026, 1:27 AM

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ പാർട്ടിയിൽ സജീവമാക്കാതെ മാറ്റി നിർത്തിയിരിക്കുന്നത് എന്തിനെന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റി. 

കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കെ സംഘടനയെ നയിച്ചതുപോലെ ഇപ്പോഴത്തെ നേതൃത്വത്തിനു കഴിയുന്നില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ചില സ്ഥാനാർത്ഥികൾക്ക് വേണ്ടി ബിനീഷ് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും ഔദ്യോഗിക പ്രചാരണത്തിന് സിപിഎം ക്ഷണിച്ചിരുന്നില്ല.  ഇങ്ങനെ മാറ്റി നിർത്തേണ്ട ആളാണോ ബിനിഷെന്നാണ് ഒരു വിഭാ​ഗം ചോദിക്കുന്നത്. 

 ജില്ലാ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിൽ മുൻപ് അംഗമായിരുന്നു ബിനീഷ്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ ശരിയായ രീതിയിൽ പ്രതിരോധിക്കുന്നുണ്ടെങ്കിലും പ്രവർത്തിക്കാൻ പാർട്ടി അവസരം നൽകുന്നില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. 

vachakam
vachakam
vachakam

 തിരുവനന്തപുരത്തെ സാംസ്കാരിക പരിപാടിക്ക് ബിനീഷ് കോടിയേരിയെ ക്ഷണിച്ച ശേഷം പിന്നീട് ഒഴിവാക്കിയതാണ് ജില്ലാ കമ്മിറ്റിയിൽ ഈ വിഷയം ഉയരാൻ കാരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിക്ക് ബിനീഷ് കോടിയേരിയെ ക്ഷണിച്ചിരുന്നു.

ഇതേക്കുറിച്ച് അറിയിച്ച് തലസ്ഥാനത്തെ പ്രധാന നേതാവ് ബിനീഷിനോടൊപ്പം ഉള്ള ചിത്രം പങ്കുവച്ചതോടെ ഒഴിവാക്കാൻ പാർട്ടി നിർദേശിക്കുകയായിരുന്നു. ഇവരോടൊക്കെയാണോ സൗഹൃദം എന്നും അന്ന് ജില്ലാ നേതൃത്വത്തിലുള്ള നേതാക്കൻമാരിലൊരാൾ ഫോട്ടോ പങ്കുവെച്ച നേതാവിനോട് ചോദിക്കുകയും ചെയ്തിരുന്നുവെന്നാണ് തിരുവനന്തപുരത്തെ സംസാര വിഷയം  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam