കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരാതി നല്‍കി ബിന്ദു അമ്മിണി.
കൊയിലാണ്ടി പൊലീസിലാണ് ബിന്ദു അമ്മിണി പരാതി നല്‍കിയത്. എന്‍ കെ പ്രേമചന്ദ്രന്റേത് തെറ്റായതും അധിക്ഷേപകരവുമായ പ്രസ്താവനയാണെന്ന് പരാതിയില്‍ പറയുന്നു.
തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണ് പ്രസ്താവന. എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ രീതിയിലുള്ള അധിക്ഷേപവും സൈബര്‍ ആക്രമണവുമാണ് നേരിടുന്നതെന്നും പരാതിയില്‍ പറയുന്നു.
മതസൗഹാര്‍ദം തകര്‍ക്കുക കൂടി ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഷെഡ്യൂള്‍ഡ് കാസ്റ്റില്‍പ്പെട്ട ഒരാളെ കരുതിക്കൂട്ടി അപമാനിക്കുക എന്നൊരു ഉദ്ദേശവും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കുണ്ടെന്നും ഒരു പാര്‍ലമെന്റ് അംഗത്തില്‍ നിന്നുള്ള പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്