മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്.
ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വി ദ്യാര്‍ഥിനിയാണ് ഗീതിക. നെടിയിരുപ്പ് മില്ലുംപടിയിലാണ് അപകടം ഉണ്ടായത്. ഗീതികയും ബന്ധുവും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
അമ്മയുടെ വീട്ടില്‍ നിന്ന് ബന്ധു മിഥുന്റെ കൂടെ ബൈക്കില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഗീതിക. പരിക്കേറ്റ മിഥുന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
