വലിയ ആശ്വാസം; എബോള സംശയം നീങ്ങി; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്

JUNE 20, 2026, 1:33 AM

കോട്ടയം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശ്വാസമായി എബോള സംശയം നീങ്ങി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാല സ്വദേശിനിയായ 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി സ്ഥിരീകരിച്ചു

സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീക്കാണ് എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടത്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനത്തെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നതിനാൽ, ആരോഗ്യവകുപ്പ് ഉടൻ ജാഗ്രതാ നടപടികൾ സ്വീകരിച്ചു.

ആഫ്രിക്കയിൽ നിന്ന് എത്തിയതും പനിയെ തുടർന്നുള്ള അസ്വസ്ഥതയും കണക്കിലെടുത്ത് സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് എബോള ബാധയില്ലെന്ന് വ്യക്തമാക്കുന്ന നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചത്.

vachakam
vachakam
vachakam

പനിയെ തുടർന്ന് ഇവർ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. എന്നാൽ വിദേശയാത്രാ പശ്ചാത്തലവും ആഫ്രിക്കയിൽ നിന്ന് എത്തിയതുമൂലം ആരോഗ്യപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തുകയും, ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam