കൊച്ചി: ഫെഫ്കയില്‍ നിന്ന് രാജിവെക്കാനിടയായ സാഹചര്യം വിശദീകരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് അവര്‍ രാജിവെച്ചത്.
അവള്‍ക്കൊപ്പം എന്ന് പറഞ്ഞശേഷം അവനൊപ്പം സഞ്ചരിച്ച ഫെഫ്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും ഭാഗ്യലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'നടി ആക്രമിക്കപ്പെട്ട സമയത്ത് ചാനല്‍ ചര്‍ച്ചകളില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി അതിജീവിതയോടൊപ്പം നില്‍ക്കുന്നുവെന്നാണ് പറഞ്ഞത്. അന്ന് അദ്ദേഹം പറയുന്നത് ഞാന്‍ അഭിമാനത്തോടെ കണ്ടു.
കാരണം ഞാനുംകൂടി ചേര്‍ന്ന് രൂപീകരിച്ച പ്രസ്ഥാനമാണ് ഇത്. 20,000-ത്തോളം അംഗങ്ങളുള്ള സംഘടന വലിയൊരു ശക്തിയാണ്. ആ ശക്തി ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ അതിജീവിതയ്ക്ക് കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
അതുകൊണ്ടാണ് സംഘടനയുടെ പ്രതിനിധി മാധ്യമങ്ങളില്‍ വന്ന് അവളോടൊപ്പം എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയത്.' -ഭാഗ്യലക്ഷ്മി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
