കോട്ടയം: കാണക്കാരി കപ്പടക്കുന്നേല്‍ ജെസിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് സാം കെ. ജോര്‍ജ്, ഇറാനിയന്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത്. യുവതി യോഗ പരിശീലനത്തിനാണ് എംജി യൂണിവേഴ്സിറ്റിയില്‍ എത്തിയത്.
താന്‍ അവിവാഹിതനാണെന്നും സാം പറഞ്ഞിരുന്നു. യുവതി ജെസിയുള്ള സമയത്തും രത്‌നഗിരിയിലെ വീട്ടില്‍ എത്തിയിട്ടുണ്ട്. ഈ സമയം ജെസിയും സാമും മലയാളത്തില്‍ ബഹളം വെച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിലേക്ക് കടക്കുമ്പോള്‍ എറണാകുളത്ത് വരാനാണ് ഇറാനിയന്‍ യുവതിയോട് ആവശ്യപ്പെട്ടത്. തന്നെ പൊലീസ് അന്വേഷിക്കുന്ന വിവരം സാമാണ് യുവതിയെ അറിയിച്ചത്. എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല.
യുവതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. രണ്ട് വര്‍ഷം കൂടി അവര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരണം. ഐടി പ്രൊഫഷണലായ സാം എംജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സാണ് പഠിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
