തിരുവനന്തപുരം : മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി തുറന്നു. വിനോദസഞ്ചാരികൾക്ക് ഇന്ന് രാവിലെ 8 മണി മുതൽ പ്രവേശനം അനുവദിച്ചു.
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പൊന്മുടി അടച്ചിടാൻ തീരുമാനിച്ചത്.പൊന്മുടിയിലേയ്ക്ക് പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഒക്ടോബർ 24 മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
