തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിക്കുന്ന അയൽവാസിയെ മർദിച്ച് കാലൊടിച്ച കേസിൽ പിതാവിന് ജാമ്യം അനുവദിച്ച് കോടതി. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മുൻവൈരാഗ്യത്തെ തുടർന്ന് തന്നെ ആക്രമിച്ചെന്ന അയൽവാസിയുടെ പരാതിയിലായിരുന്നു പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് നേരിൽ കണ്ടതിനെ തുടർന്നാണ് അയൽവാസിയെ മർദിച്ചതെന്നാണ് പിതാവിന്റെ വിശദീകരണം.
ഈ വാദം പ്രാഥമിക ഘട്ടത്തിൽ പൊലീസ് പരിഗണിച്ചിരുന്നില്ല. തുടർന്ന് അതിക്രമത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
ഇതിനിടെ ചികിത്സയിൽ കഴിയുന്ന അയൽവാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
