ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു

AUGUST 19, 2025, 4:54 AM

കോട്ടയം: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്. ഗുരുതരമായി ആരോഗ്യ പ്രശ്നമായിരുന്നു കൊമ്പന് ഉണ്ടായിരുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം നിരവധി ആരാധകരുള്ള പ്രശസ്തനായ നാടന്‍ ആനയാണ് ഈരാറ്റുപേട്ട അയ്യപ്പന്‍. കേരളത്തിലെ പല പ്രശസ്തരും സ്വന്തമാക്കാന്‍ ആഗ്രഹിച്ച ആനയായിരുന്നു ഇത്. കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവന്‍പറമ്പില്‍ വീടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് അയ്യപ്പന്‍.

കോടനാട്ട് നിന്നും വനംവകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തില്‍ പരവന്‍പറമ്പില്‍ വെള്ളൂകുന്നേല് കുഞ്ഞുഞ്ഞ് ജോസഫ് തോമസും ഭാര്യ ഈത്തമ്മയും ചേര്‍ന്നാണ് ആനയെ വാങ്ങിയത്. അന്ന് ആരാം എന്നായിരുന്നു പേര്. 1977 ഡിസംബര്‍ 14നാണ് ആനയെ വെള്ളൂക്കൂന്നേല്‍ പരവന്‍പറമ്പില്‍ വീട്ടില്‍ എത്തിക്കുമ്പോള്‍ അഞ്ച് വയസായിരുന്നു ആനയ്ക്ക് പ്രായം. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്‌നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam