കൃപ പ്രോലൈഫേഴ്‌സിന്റെ ബോധവൽക്കരണവും പ്രാർത്ഥനയും

AUGUST 14, 2025, 2:29 AM

ദൈവദാനമായ ജീവനെ നശിപ്പിക്കുന്ന എല്ലാ തിന്മകളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 27 വർഷമായി കേരളമൊട്ടാകെ ജീവന്റെ ശുശ്രൂഷ ചെയ്യുന്ന കൃപ പ്രോലൈഫഴ്‌സിന്റെ ആഭിമുഖ്യത്തിൽ തൃക്കൊടിത്താനം കുന്നുംപുറം ജംഗ്ഷനിൽ ബോധവൽക്കരണവും പ്രാർത്ഥനയും നടത്തി.

തൃക്കൊടിത്താനം സെന്റ് സേവിയേഴ്‌സ് ഫോറോന പള്ളി വികാരി ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ പുന്നശ്ശേരി അച്ചനും കൃപ പ്രോലൈഫഴ്‌സ് ആത്മീയ ഡയറക്ടർ ബഹുമാനപ്പെട്ട ലുയിസ് വെള്ളാനിക്കൽ അച്ചനും പൊതുജനങ്ങൾക്ക് ജീവന്റെ സന്ദേശം നൽകുകയുണ്ടായി.

ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ള ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കുന്ന ഗർഭശ്ചിദ്രം അവസാനിപ്പിക്കണം, നമ്മെ പ്പോലെ ജീവിക്കാൻ അവകാശമുള്ള കുഞ്ഞുങ്ങളെ ജീവിക്കാൻ  അനുവദിക്കണം. ലോക രാഷ്ട്രങ്ങൾ പലയിടത്തും കുടുംബങ്ങളിൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അവർക്ക് പാരിതോഷികം നൽകുമ്പോൾ ഇന്ത്യയിൽ അത് പാടില്ല എന്ന് പറയുന്നത് രാജ്യത്തിന്റെ താൽപര്യത്തിന് വിരുദ്ധമാണ്. വലിയ കുടുംബങ്ങളാണ് അനുഗ്രഹീത കുടുംബങ്ങൾ എന്ന് അനുഭവത്തിലൂടെ നമുക്ക് മനസ്സിലായിട്ടുള്ളതാണല്ലോ. ഇവ ബഹു വൈദികർ സന്ദേശത്തിൽ സൂചിപ്പിച്ചു.

vachakam
vachakam
vachakam

ഈ സമയം മുഴുവനും കൃപയുടെ പ്രവർത്തകർ പൊതുജനങ്ങൾക്ക് പ്രോലൈഫ് ലഖുലേഖകൾ വിതരണം ചെയ്യുകയും ജപമാല ചൊല്ലി പ്രാർത്ഥിക്കുകയുമുണ്ടായി. 30 ഓളം പ്രവർത്തകർ ഒന്നിച്ചുകൂടിയ ഈ ശുശ്രുഷയ്ക്ക് ഫാ. ലുയീസ് വെള്ളനിക്കൽ, സിബിച്ചൻ ഉപ്പുക്കുന്നൽ, ജെസ്സി ജെയ്ക്കബ്, ആനിയമ്മ ഡോമിനിക്, ജോഷി കൊല്ലാപുരം, ജോയ് ചിറ്റേട്ട്, ലില്ലിക്കുട്ടി ആയലൂർ തുടങ്ങിയവർ നേതൃത്വം നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam