ആറ്റുകാൽ പൊങ്കാല നാളെ; ഭക്തലക്ഷങ്ങൾ അർപ്പണത്തിന് ഒരുങ്ങി, ജില്ലയിൽ പ്രാദേശിക അവധി

MARCH 1, 2026, 8:50 PM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയെ വരവേൽക്കാൻ അനന്തപുരി സജ്ജമായി. ലക്ഷക്കണക്കിന് ഭക്തർ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. രാവിലെ 9.15ന് ശുദ്ധ പുണ്യാഹച്ചടങ്ങോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.15നാണ് നിവേദ്യം നടക്കുക എന്നാണ് ലഭിക്കുന്ന വിവരം.

ചന്ദ്രഗ്രഹണം ഉണ്ടായതിനാൽ വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രനട അടയ്ക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. പൊങ്കാലയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ നഗരമൊട്ടാകെ പൂർത്തിയായിട്ടുണ്ട്. ക്ഷേത്രപരിസരത്ത് കൂടുതൽ സ്ഥലസൗകര്യം ഒരുക്കിയതായും അധികൃതർ അറിയിച്ചു.

ഹരിതചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം നിലവിൽ വരും. നാളെ ജില്ലയിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam