കോഴിക്കോട്: ഭാര്യയെ ആക്രമിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കുണ്ടുങ്ങൽ സ്വദേശി സികെ നൗഷാദ് ആണ് അറസ്റ്റിലായത്.
പെട്രോൾ നിറച്ച കുപ്പിയുമായി എത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്നും മുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനം പെട്രോൾ ഒഴിച്ച് കത്തിച്ചെന്നും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നു ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
പരാതിക്കാരിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വന്നത് ഇഷ്ടപ്പെടാത്തതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.മാതാപിതാക്കള്‍ പോയതിന് പിന്നാലെ കത്തികൊണ്ടും മരകഷ്ണം കൊണ്ടെല്ലാം ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് വീട്ടില്‍ നിന്ന് പോയ ഇയാള്‍ രാത്രി പെട്രോള്‍ കുപ്പിയുമായാണ് എത്തിയത്.
എന്നാല്‍ വാതിലടച്ചതുകൊണ്ട് മാത്രം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഒരുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. നൗഷാദിന്‍റെ രണ്ടാംവിവാഹമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
