പാലക്കാട്: പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിൽ കുട്ടികൾ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ് മോർട്ടം വിവരങ്ങൾ പുറത്ത്. കുട്ടിയെ വൈകിയെത്തിച്ചത് മരണത്തിലേക്ക് നയിച്ചെന്ന് കോട്ടത്തറ ആശുപത്രി അധികൃതർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞാണ് നവംബര്‍ 8ന് സഹോദരങ്ങൾക്ക് ജീവന്‍ നഷ്ടമായത്. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്.
നാലുവയസുകാരൻ അജിനേഷിന് തലക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. മരിച്ച ഏഴുവയസുകാരൻ ആദിക്ക് വലത് തുടയെല്ലിനും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.
തുടയെല്ലിലെ മുറിവിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. നാലുവയസുകാരൻ അജിനേഷിന് തലക്കും നെഞ്ചിലുമാണ് ഗുരുതര പരിക്കേറ്റത്.
ആദിയെ ആശുപത്രിയിലെത്തിക്കുമ്പോഴും ചെറിയ അനക്കമുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. തുടയെല്ലിലെ പൊട്ടൽ കാരണം ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. വെന്‍റിലേറ്ററിലേക്ക് മാറ്റും മുമ്പെ മരിച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
