സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു

MAY 7, 2026, 8:00 PM

കൊച്ചി: കോതമംഗലത്ത് സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു. പാലക്കാട് കൂടല്ലൂർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടിൽ എംഎസ് അനീഷിന്റെ മകൻ എംഎ അതുൽ (19) ആണ് മരിച്ചത്.

പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്. ബുധനാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം.

പുതുപ്പാടി മുളവർ കവലയ്ക്ക് സമീപം കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിൽ കുളിക്കാനെത്തിയ ആറംഗ സംഘത്തിലൊരാളായിരുന്നു അതുൽ.

vachakam
vachakam
vachakam

പുഴയിലെ പാറപ്പുറത്ത് നിൽക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam