കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം.
അതുല്യയെ കൊലപ്പെടുത്തുമെന്ന് പ്രതി സതീഷ് പറയുന്ന ദൃശ്യങ്ങളാണ് അതുല്യയുടെ കുടുംബം കോടതിയിൽ ഹാജരാക്കിയത്.
'നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ജയിലിൽ പോകും' എന്നാണ് സതീഷ് പറയുന്നത്. തന്റെ കൂടെ ജീവിക്കുവാണെങ്കിൽ ജീവിക്കുമെന്നും അല്ലെങ്കിൽ നീ എവിടെയും പോകില്ലെന്നും സതീഷ് പറയുന്നുണ്ട്. വീട്ടിൽ നിന്ന് പുറത്തുപോയാൽ കൊന്നിട്ടേ അടങ്ങുകയുള്ളൂ എന്നും ഇയാൾ ഭീഷണിമുഴക്കുന്നുണ്ട്. അതുല്യ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് അതുല്യ പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്ന് കുടുംബം പറഞ്ഞു.
ജൂലൈ 19ന് ഭർത്താവ് സതീഷിനൊപ്പം ഷാർജയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന കൊല്ലം തേവലക്കര സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സതീഷിൻറെ മാനസിക ശാരീക പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിൻറെ പരാതി. ഇയാൾ അതുല്യയെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു.
അതുല്യ വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ കടുത്ത അസഭ്യ വർഷമാണ് സതീഷ് നടത്തുന്നത്. അതുല്യയെ ഷാർജയിലെ വീട്ടിൽ തളച്ചിടാനുള്ള ശ്രമമാണ് സതീഷ് നടത്തുന്നത്. ഷാർജ വിട്ട് നീയെവിടെയും പോകില്ലെന്നും അല്ലെങ്കിലും നീ എവിടെ പോകാനാണെന്നും വീഡിയോയിൽ ഇയാൾ ചോദിക്കുന്നുണ്ട്. ആർക്കൊപ്പവും ജീവിക്കാൻ അനുവദിക്കില്ല. കുത്തിക്കൊല്ലുമെന്നും ഇയാൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്