ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല കേരളത്തിലേക്ക്; ലോക്ഭവൻ ഒരുക്കുന്ന പരിപാടിയിൽ അതിഥിയാകും

MARCH 26, 2026, 6:42 AM

തിരുവനന്തപുരം: ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല കേരളത്തിലേക്ക് വരുന്നു.ഗവർണർ രാജേന്ദ്ര അർലേക്കറുടെ അതിഥിയായാണ് ശുഭാൻഷു കേരളത്തിലെത്തുക. മാർച്ച് 28ന് തിരുവനന്തപുരത്ത് എത്തും. ലോക്ഭവൻ ഒരുക്കുന്ന പ്രത്യേക പരിപാടിയിൽ അതിഥിയായി പങ്കെടുക്കാനാണ് ശുഭാൻഷു എത്തുന്നത്.

ലോക്ഭവനിൽ വച്ച് വൈകീട്ട് നാല് മണിയോട് കൂടിയാണ് പരിപാടി നടക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 500ഓളം വിദ്യാർഥികളുമായി ശുഭാൻഷു ലോക്ഭവനിൽ സംവദിക്കും. ബഹിരാകാശത്തിൽ ഇന്ത്യ, സുശക്തം ഇന്ത്യ, വികസിത ഭാരത്തിനായുള്ള യുവജന വീക്ഷണം എന്നീ വിഷയത്തിൽ പ്രഭാഷണം നടത്തുമെന്നും ലോക്ഭവൻ വ്യക്തമാക്കി.

അതേസമയം, ആദ്യമായാണ് ബഹിരാകാശ നിലയം സന്ദർശിച്ചതിന് ശേഷം ശുഭാൻഷു കേരളത്തിലെത്തുന്നത്. അതിനാൽ ആവേശകരമായി പരിപാടി നടത്താൻ തന്നെയാണ് ലോക്ഭവൻ്റെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam