നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്ത് സ്ഥാനാർഥി ചിത്രം തെളിഞ്ഞു

MARCH 26, 2026, 10:05 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്ത് സ്ഥാനാർഥി ചിത്രം തെളിഞ്ഞു.മത്സരരംഗത്ത് 890 പേരാണുള്ളത്.

സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 985 സ്ഥാനാർഥികളാണുണ്ടായിരുന്നത്. എന്നാൽ, സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 95 പേരാണ് പത്രിക പിൻവലിച്ചത്.

തിരുവനന്തപുരത്ത് 105 സ്ഥാനാർഥികൾ, കൊല്ലത്ത് 60, പത്തനംതിട്ടയിൽ 25, ആലപ്പുഴയിൽ 49, കോട്ടയത്ത് 60, ഇടുക്കിയിൽ 27, എറണാകുളത്ത് 87, തൃശൂരിൽ 78, പാലക്കാട് 70, മലപ്പുറത്ത് 96, കോഴിക്കോട് 102, വയനാട് 21, കണ്ണൂരിൽ 78, കാസർഗോഡ് 32 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും സ്ഥാനാർഥികളുടെ കണക്കുകൾ. 

vachakam
vachakam
vachakam

ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം കൊടുവള്ളിയാണ്. ഇവിടെ 13 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

അതേസമയം, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ മത്സരിച്ചത് 957 സ്ഥാനാർത്ഥികളായിരുന്നു. 2021നേക്കാൾ 67 സ്ഥാനാർഥികളുടെ കുറവാണ് ഇക്കുറിയുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam