കോട്ടയം: പൊലീസുകാരിയെ അകാരണമായി സ്ഥലം മാറ്റിയെന്ന് പരാതി. എഎസ്ഐ സ്വപ്ന കരുണാകരനെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്ഐയാണ് സ്വപ്ന.
പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ വൈരാഗ്യമാണ് തൻ്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന കരുണാകരൻ ആരോപിക്കുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന 'നമുക്ക് പറയാം' പരിപാടിക്കെതിരെ സ്വപ്ന ഫേസ്ബുക്കിൽ കമന്‍റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം മണർകാട് സ്റ്റേഷനിൽ നിന്ന് എറണാകുളം റൂറലിലേക്ക് സ്വപ്‌നയെ സ്ഥലംമാറ്റിയത്.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പരിപാടിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്‍റ് ചെയ്തതും സ്ഥലംമാറ്റത്തിന് കാരണമായെന്ന് അവർ കുറ്റപ്പെടുത്തുന്നു.
സമൂഹ മാധ്യമങ്ങളിൽ സേനയെ അവഹേളിച്ചതിനാണ് നടപടിയെന്നാണ് പൊലീസിൻ്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
