കൈവശം 84 രൂപ മാത്രം!  ആഷ്ന  ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി

MARCH 26, 2026, 2:51 AM

കൊച്ചി:   നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 84 രൂപ മാത്രം ആസ്തിയുള്ള സ്ഥാനാര്‍ത്ഥി. ഏറ്റുമാനൂരിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥി 26 വയസ്സുള്ള ആഷ്‌ന തമ്പിയാണ് ഈ സ്ഥാനാ്‍ത്ഥി.

കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് പിരിവെടുത്താണ് പ്രചാരണ ചെലവിനുള്ള പണം കണ്ടെത്തുന്നത്.

ആഷ്‌ന പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിലുള്ളത് 84 രൂപ എന്നാണ്.  സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ല. പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപ. അക്കൗണ്ടിൽ 44-ഉം. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ.

vachakam
vachakam
vachakam

സമരമുഖങ്ങളില്‍ സജീവമായിട്ടുള്ള പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവര്‍ത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരുവനന്തപുരത്ത് സമരത്തിനിടെ ആശവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam