തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ പ്രകാരം സ്കീം തൊഴിലാളികള്‍ക്ക് പൂർണതൊഴിലാളി പദവി നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു.
അംഗൻവാടി തൊഴിലാളികള്‍, ആശ തൊഴിലാളികള്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, മറ്റ് സ്കീം അധിഷ്ഠിത തൊഴിലാളികള്‍ എന്നിവർക്ക് അർഹമായ അവകാശങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര മന്ത്രിയ്ക്ക് കത്ത് അയച്ചു.
അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നല്‍കുകയും തൊഴില്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്ന 1947 ലെ വ്യാവസായിക തർക്ക നിയമം സെക്ഷൻ 2 പ്രകാരം "തൊഴിലാളി" എന്നതിന്റെ നിർവചനത്തില്‍ സ്കീം തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനായി നിയമം വികസിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ക്ഷേമത്തിന് സ്കീം തൊഴിലാളികള്‍ നല്‍കുന്ന സേവനങ്ങള്‍ അത്യന്താപേക്ഷിതമാണ്. ചരിത്രപരമായ അനീതി അവസാനിപ്പിക്കാനും നിയമപരമായ പരിരക്ഷകളും ആനുകൂല്യങ്ങളും ഉള്ള പൂർണ തൊഴിലാളികളായി അവരെ അംഗീകരിക്കാനുമുള്ള സമയമാണിതെന്നും മന്ത്രി കത്തില്‍ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്