തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണം പിടിച്ചതോടെ ഒരു വിഭാഗം സിപിഎം നേതാക്കൾ മുൻ മേയർ ആര്യാ രാജേന്ദ്രനോട് അകലം പാലിച്ചിരുന്നു.
അത്തരത്തിലുള്ള പിണക്കങ്ങൾക്കിടയിൽ ആര്യയെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാക്കാൻ സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ആര്യാ രാജേന്ദ്രൻ നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽനിന്നു ഏതാണ്ട് പൂർണമായി പാർട്ടി മാറ്റി നിർത്തിയ ആര്യയെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാക്കാനാണ് ചില നേതാക്കൾ ശ്രമം നടത്തിയത്. എന്നാൽ ഒരു വിഭാഗം ഇതിൽ എതിർപ്പുന്നയിക്കുകയായിരുന്നു.
കാട്ടായിക്കോണം സ്വദേശിയും മുൻ ട്രഷററുമായിരുന്ന വി.എസ്. ശ്യാമയെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. സെക്രട്ടറിയായി എൽ.എസ്.ലിജുവിനെയും ട്രഷററായി എസ്.എസ്.നിതിനെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. ഇരുവരും സംസ്ഥാന സമിതിയംഗങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
