വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ

AUGUST 3, 2026, 9:12 PM

കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ. അതിരപ്പിള്ളി വനമേഖലയിൽ ജോജു ജോസഫ് നായകനായ സിനിമയുടെ ഷൂട്ടിംങ്ങിനിടെയായിരുന്നു സംഭവം.  

കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെയാണ് മഹാരാഷ്ട്ര സ്വദേശി പിടിയിലായത്. 

ക്രൂവിലെ ലൈറ്റ് ബോയ് ആയിരുന്നു മഹാരാഷ്ട്ര സ്വദേശി താനാജി നാരായൺ. സെറ്റിന് സമീപത്ത് വച്ചു കാട്ടിൽ നിന്ന് കിട്ടിയ മാൻ കൊമ്പാണ് പ്രതി കടത്തിയത്.

vachakam
vachakam
vachakam

കളമശ്ശേരിയിലെ താമസ സ്ഥാലത്ത് എത്തിച്ച് അവിടെ നിന്ന് നാട്ടിലേക്ക് കടത്താനായിരുന്നു ശ്രമം. 

 വിശദമായി ചോദ്യം ചെയ്യലിലാണ് മാൻ കൊമ്പ് കിട്ടിയ വഴി തെളി‍ഞ്ഞത്. പിന്നാലെ വനംവകുപ്പിന് കൈമാറി. കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam