ആർമി റിക്രൂട്ട്മെന്റ് റാലി ഇടുക്കിയിൽ സെപ്റ്റംബർ 10 മുതൽ 16 വരെ  

SEPTEMBER 2, 2025, 7:06 AM

 തിരുവനന്തപുരം: തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി (ആർമി) 2025 സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തുന്നതാണ്.

 കേരള സംസ്ഥാനത്ത് അഗ്നിവീർ വിഭാഗത്തിലും, കേന്ദ്ര/മേഖലാ വിഭാഗത്തിൽ കേരളം, കർണാടക സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്കായി 2025 ജൂൺ 30 മുതൽ ജൂലൈ 10 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) യോഗ്യത നേടിയ പുരുഷ അപേക്ഷകരാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.

 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ ജില്ലകളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്മാൻ (8 & 10 പാസ്) വിഭാഗങ്ങളിലേക്കുള്ള റാലിയിൽ പങ്കെടുക്കും.  മത അധ്യാപകർ, കാറ്ററിംഗ് എന്നീ ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ, ഹവിൽദാർ എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിലേക്കുള്ള, കേരളത്തിലെയും കർണാടകയിലെയും എല്ലാ ജില്ലകളിൽ നിന്നുള്ള

vachakam
vachakam
vachakam

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളും ഈ റാലിയിൽ പങ്കെടുക്കും.

 ഓൺലൈൻ പൊതു പ്രവേശന പരീക്ഷാ (CEE) ഫലം www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ ഇതിനകം നൽകിയിട്ടുണ്ട്, കൂടാതെ അവരുടെ വ്യക്തിഗത അക്കൗണ്ടും രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയും ലോഗിൻ ചെയ്ത്കൊണ്ട്, ജോയിൻ ഇന്ത്യൻ ആർമി വെബ്‌സൈറ്റിൽ നിന്നും എടുക്കാവുന്നതാണ്.

 ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുപ്പ് പൂർണ്ണമായും പക്ഷപാതരഹിതവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്,  ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിലും,  റിക്രൂട്ട്‌മെന്റ് റാലിയിൽ നടത്തുന്ന ടെസ്റ്റുകളിലും  ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത്.  ഉദ്യോഗാർത്ഥികൾ റിക്രൂട്ടിംഗ് ഏജന്റുമാരായി വേഷമിടുന്ന  വ്യക്തികളുടെയും, വഞ്ചകരുടെയും ഇരകളാകരുത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam