ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 പ്രഖ്യാപിച്ചു

SEPTEMBER 12, 2025, 4:00 AM

 തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.

2023-24 സാമ്പത്തിക വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1692.95 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ് സ്‌കോർ, ഹെൽത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്, മുൻഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രാദേശിക ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ, മോഡേൺ മെഡിസിൻ, ആയുർവേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

vachakam
vachakam
vachakam

ആർദ്രകേരളം പുരസ്‌കാരം 2023-24ന് അർഹരായ ജില്ലാ പഞ്ചായത്ത്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റ് ഇങ്ങനെയാണ്.


സംസ്ഥാനതല അവാർഡ് - ഒന്നാം സ്ഥാനം

vachakam
vachakam
vachakam


1. ഗ്രാമ പഞ്ചായത്ത് - വെള്ളിനേഴി, പാലക്കാട് ജില്ല (10 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് - പള്ളുരുത്തി, എറണാകുളം ജില്ല (10 ലക്ഷം രൂപ)

vachakam
vachakam
vachakam

3. ജില്ലാ പഞ്ചായത്ത് - ഇടുക്കി ജില്ല (10 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി - ഗുരുവായൂർ മുനിസിപ്പാലിറ്റി, തൃശൂർ ജില്ല (10 ലക്ഷം രൂപ)

5. മുനിസിപ്പൽ കോർപ്പറേഷൻ - തിരുവനന്തപുരം (10 ലക്ഷം രൂപ)


സംസ്ഥാനതല അവാർഡ് - രണ്ടാം സ്ഥാനം


1. ഗ്രാമ പഞ്ചായത്ത് - മണീട്, എറണാകുളം ജില്ല (7 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് - നീലേശ്വരം, കാസറഗോഡ് ജില്ല (5 ലക്ഷം രൂപ)

3. ജില്ലാ പഞ്ചായത്ത് - പത്തനംതിട്ട ജില്ല (5 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി - മട്ടന്നൂർ മുനിസിപ്പാലിറ്റി, കണ്ണൂർ ജില്ല (5 ലക്ഷം രൂപ)

5. മുനിസിപ്പൽ കോർപ്പറേഷൻ - കൊല്ലം (5 ലക്ഷം രൂപ)


സംസ്ഥാനതല അവാർഡ് - മൂന്നാം സ്ഥാനം


1. ഗ്രാമ പഞ്ചായത്ത് - നൂൽപ്പുഴ, വയനാട് ജില്ല (6 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് - ചേളന്നൂർ, കോഴിക്കോട് ജില്ല (3 ലക്ഷം രൂപ)

3. ജില്ലാ പഞ്ചായത്ത് - കണ്ണൂർ ജില്ല (3 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി - കൽപ്പറ്റ മുനിസിപ്പാലിറ്റി, വയനാട് ജില്ല (3 ലക്ഷം രൂപ)


ജില്ലാ തലം - ഗ്രാമ പഞ്ചായത്ത് അവാർഡ്


തിരുവനന്തപുരം


ഒന്നാം സ്ഥാനം - കരകുളം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - കൊല്ലയിൽ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - ആനാട് (2 ലക്ഷം രൂപ)


കൊല്ലം


ഒന്നാം സ്ഥാനം - ആലപ്പാട് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - ശൂരനാട് സൗത്ത് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - പനയം (2 ലക്ഷം രൂപ)


പത്തനംതിട്ട


ഒന്നാം സ്ഥാനം - ഏഴംകുളം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - കൊടുമൺ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - കോയിപ്പുറം (2 ലക്ഷം രൂപ)


ആലപ്പുഴ


ഒന്നാം സ്ഥാനം - പാണാവള്ളി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - വീയപുരം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - തുറവൂർ (2 ലക്ഷം രൂപ)


കോട്ടയം


ഒന്നാം സ്ഥാനം - വാഴൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - കാണക്കാരി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - വെളിയന്നൂർ (2 ലക്ഷം രൂപ)


ഇടുക്കി


ഒന്നാം സ്ഥാനം - രാജകുമാരി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - കരിങ്കുന്നം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - കുടയത്തൂർ (2 ലക്ഷം രൂപ)


എറണാകുളം


ഒന്നാം സ്ഥാനം - രായമംഗലം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - പൈങ്ങോട്ടൂർ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - കീഴ്മാട് (2 ലക്ഷം രൂപ)


തൃശൂർ


ഒന്നാം സ്ഥാനം - കാറളം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - കൊടകര (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - മണലൂർ (2 ലക്ഷം രൂപ)


പാലക്കാട്


ഒന്നാം സ്ഥാനം - പെരുവമ്പ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - പൂക്കോട്ടുകാവ് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - കരിമ്പ (2 ലക്ഷം രൂപ)


മലപ്പുറം


ഒന്നാം സ്ഥാനം - വഴിക്കടവ് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - ചാലിയാർ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - പോത്തുകല്ല് (2 ലക്ഷം രൂപ)


കോഴിക്കോട്


ഒന്നാം സ്ഥാനം - കാക്കൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - പനങ്ങാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - ചക്കിട്ടപാറ (2 ലക്ഷം രൂപ)


വയനാട്


ഒന്നാം സ്ഥാനം - ഇടവക (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - മുട്ടിൽ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - മൂപ്പൈനാട് (2 ലക്ഷം രൂപ)


കണ്ണൂർ


ഒന്നാം സ്ഥാനം - കോട്ടയം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - കതിരൂർ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - അഞ്ചരക്കണ്ടി (2 ലക്ഷം രൂപ)


കാസറഗോഡ്


ഒന്നാം സ്ഥാനം - കയ്യൂർ ചീമേനി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം - കിനാനൂർ കരിന്തളം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം - ബെല്ലൂർ (2 ലക്ഷം രൂപ)


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam