കൊല്ലം: കൊല്ലം നെടുവത്തൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. തനിക്ക് ഒപ്പം താമസിച്ചിരുന്ന ശിവകൃഷ്ണൻ്റെ മർദ്ദനം കാരണമാണ് അർച്ചന കിണറ്റിൽ ചാടിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
കിണറ്റിൽ ചാടിയ അർച്ചനയെ ആണ്‍ സുഹൃത്ത് ശിവകൃഷ്ണൻ മർദ്ദിച്ചിരുന്നതായി അർച്ചനയുടെ മക്കൾ വ്യക്തമാക്കുന്നു. ഉപദ്രവം കാരണമാണ് അമ്മ കിണറ്റിൽ ചാടിയതെന്നും കുട്ടികള്‍ പറഞ്ഞു. മൂന്ന് മക്കളുടെ അമ്മയായ അർച്ചനയെ ശിവകൃഷ്ണൻ മർദ്ദിച്ചിരുന്നതിൻ്റെ തെളിവായി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. കിണറ്റിൽ ചാടിയഅർച്ചനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്