കൊച്ചി:നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പൊലീസ്.കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ല.
അൻസിബയുടെ മൊഴി 'ഹിയർ സേ' മാത്രമെന്നും പരാതിയില്‍ കഴമ്പില്ലെന്നും പൊലീസ് പറയുന്നു. കടവന്ത്ര പൊലീസ് ഉടന്‍ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, അമ്മ ജനറല്‍ ബോഡി ചേരാന്‍ ഒരു ദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്.അംഗങ്ങള്‍ക്കാര്‍ക്കും ഇതുവരെ വാര്‍ഷിക റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. 21 ദിവസം മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ബൈലോയിൽ പറയുന്നത്.
എന്നാൽ, വരവ് ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണമെന്നാണ് വിവരം.ഇന്നെങ്കിലും റിപ്പോര്‍ട്ട് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
