അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയ തിങ്കളാഴ്ച രാവിലെ ഹാജരാകണമെന്ന് പോലീസ്

MAY 31, 2026, 8:55 AM

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ മൊഴിനൽകി. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നൽകിയത്.

തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മയിൽ നിന്നും നടി ലക്ഷ്മിപ്രിയയിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ള തുടർനടപടിയാണ് ഇത്. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കുമുൻപാണ് പോലീസ് സ്റ്റേഷനിൽവെച്ച് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

vachakam
vachakam
vachakam

ഈ പരാതി പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയ ശേഷം തൃക്കാക്കര എസിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെടുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam