അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരണവുമായി അൻസിബ ഹസ്സൻ. ശ്വേതാ മേനോൻ രാജിവെയ്ക്കേണ്ടെന്ന് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞെന്ന കാര്യത്തിൽ വിശ്വാസമില്ലെന്ന് അൻസിബ പറഞ്ഞു.
അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം മമ്മൂട്ടിയും മോഹൻലാലും നേരിട്ടുപറയട്ടെയെന്നും അൻസിബ പറഞ്ഞു. ടിനി ടോമിനെതിരായ പരാതിയിൽ കടവന്ത്ര പോലീസിന് മൊഴി നൽകാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
"രമേഷ് പിഷാരടിയല്ല എന്നോട് മാപ്പെഴുതിത്തരണമെന്ന് ആവശ്യപ്പെട്ടത്. അത് ഞാൻ നേരത്തേ സംസാരിച്ചപ്പോൾ വ്യക്തമാകാതെ പോയതായിരിക്കും. അമ്മയിലെ തർക്കപരിഹാരത്തിന് രമേഷ് പിഷാരടി എന്നോട് സംസാരിക്കുകയും അവർ പറഞ്ഞതിൻപ്രകാരം മാപ്പിന്റെ കാര്യം സംസാരിക്കുകയുമായിരുന്നു.
എന്നോട് മാപ്പെഴുതിത്തരണമെന്ന് പറഞ്ഞത് എതിർകക്ഷികളാണ്. ഞാൻ സംസാരിക്കുമ്പോൾ സമയത്ത് അവർ എന്ന വാക്ക് ചേർത്തിരുന്നില്ല. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
ശ്വേതാ മേനോന്റെ വാക്കുകളിൽ എനിക്കൊരു വിശ്വാസവുമില്ല. അങ്ങനെ വിശ്വസിക്കണമെങ്കിൽ മമ്മൂക്കയും ലാലേട്ടനും പരസ്യമായി വന്ന് പറയട്ടെ. പ്രാഥമിക അന്വേഷണം വന്നപ്പോൾ മൊഴി നൽകിയിട്ടുണ്ടായിരുന്നു. അതേ മൊഴി തന്നെയാണ് വീണ്ടും കൊടുക്കാൻ പോകുന്നത്." അൻസിബയുടെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
