കൊച്ചി: ശ്വേത മേനോനെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി അൻസിബ ഹസൻ. ശ്വേത മേനോൻ കമ്മിറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. 60 ലക്ഷത്തിൻ്റെ കണക്കിൽ വ്യത്യാസമുണ്ടെന്നും അൻസിബ ആരോപിച്ചു.
15 കോടി രൂപ അദ്വാനിയുടെ കമ്പനിയിൽ നിന്ന് ശ്വേതയുടെ നേതൃത്വത്തിൽ കൊണ്ട് വരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞിരുന്നുവെന്ന് അൻസിബ പറഞ്ഞു.
ഹേമ കമ്മീഷൻ പുറത്ത് വന്നതോടെ അമ്മയിൽ പ്രതിസന്ധി ഉണ്ടായി. അതോടെയാണ് മോഹൻലാൽ ഉൾപ്പെട്ട കമ്മിറ്റി പിരിച്ചുവിട്ടതെന്ന് അൻസിബ പറഞ്ഞു. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു. അങ്ങനെ ആണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.
മോഹൻലാലിൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ലെന്നും അൻസിബ പറഞ്ഞു. എന്നാൽ ശ്വേത മേനോൻ്റെ കമ്മിറ്റി അങ്ങനെയല്ല. വൻ സാമ്പത്തിക തിരിമറിയാണ് ഈ കമ്മിറ്റിയിലുള്ളത്.
അടുത്തിടെ നടന്ന അമ്മ യോഗത്തിൽ സംസാരിക്കാൻ മൈക്ക് പോലും തന്നില്ല. അനൂപ് ചന്ദ്രന് മാത്രമാണ് മൈക്ക് കൊടുത്തത്. ബാബു രാജിന് സംസാരിക്കാൻ മൈക്ക് കൊടുത്തില്ലെന്നും അൻസിബ ആരോപിച്ചു. അൻസിബക്ക് പ്രശ്നം വന്നാപ്പോൾ ആരും പിന്തുണ നൽകിയില്ലെന്നും അമ്മയിൽ നിന്ന് സ്ഥാനാർഥികളെ നൽകാം എന്ന് പറഞ്ഞ് ശ്വേത മേനോൻ രണ്ട് കോടി രൂപ വാങ്ങിയെന്നും നടി ഉഷ ഹസീന ആരോപിച്ചു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
