അമേരിക്കയിൽ ഒരേ ദിവസം മൂന്ന് വധശിക്ഷകൾ നടപ്പാക്കാൻ ഒരുങ്ങുന്നു; 16 വർഷത്തിനിടെ ആദ്യം

AUGUST 13, 2026, 4:24 AM

വാഷിങ്ടൺ: അമേരിക്കയിൽ 16 വർഷത്തിനിടെ ആദ്യമായി ഒരേ ദിവസം മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. അലബാമ, ഒക്ലഹോമ, ടെന്നസി എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആഴ്ച ഒരേ ദിവസം വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.

അലബാമ  ഓഗസ്റ്റ്  13ന് മാരകമായ വിഷം ഇഞ്ചക്ഷൻ വഴി കൊടുക്കാൻ പദ്ധതിയിടുകയാണ്. 5 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ജെറമി വില്യംസിനെയാണ് മാരകമായ വിഷം നൽകി വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.

2003ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കാർലോസ് കുസ്റ്ററോഡ്രിഗസിനെയാണ് വധിക്കുന്നത്. ഇതിനിടെ, തനിക്ക് മാപ്പ് (clemency) വേണ്ടെന്ന് കാർലോസ് പരോൾ ബോർഡിനോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

1985ൽ നാല് കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ആന്റണി ഹൈൻസിനെയും വധശിക്ഷയ്ക്ക് വിധേയനാക്കും.

2010ൽ ഒഹായോ, ടെക്‌സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam