ജോര്‍ജിയയിലെ സ്‌കൂളില്‍ വെടിവെപ്പ്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു; കൗമാരക്കാരന്‍ കസ്റ്റഡിയില്‍

AUGUST 12, 2026, 9:57 PM

വാര്‍ണര്‍ റോബിന്‍സ് (ജോര്‍ജിയ): ജോര്‍ജിയയിലെ വാര്‍ണര്‍ റോബിന്‍സ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. അധ്യയന വര്‍ഷം ആരംഭിച്ചതിന്റെ ആദ്യ ആഴ്ചയില്‍ തന്നെ നടന്ന ഈ ദാരുണ സംഭവത്തിന് പിന്നാലെ, ഒളിവില്‍ പോയ കൗമാരക്കാരനായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അറ്റ്‌ലാന്റയില്‍ നിന്ന് ഏകദേശം 164 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചതാണ് വെടിവെപ്പിലേക്ക് നയിച്ചത്. ഉച്ചയ്ക്ക് 2:15-ഓടെയുണ്ടായ ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തെരച്ചിലില്‍ സ്‌കൂളില്‍ നിന്ന് അര മൈല്‍ അകലെയുള്ള ജനവാസ മേഖലയില്‍ വെച്ച് ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാ ക്രമീകരണങ്ങളും പരിശീലനവും കൃത്യമായി പാലിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവാക്കാന്‍ സാധിച്ചതായി ഹൂസ്റ്റണ്‍ കൗണ്ടി ഷെരീഫ് മാറ്റ് മൗള്‍ട്ടണ്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സ്‌കൂളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉണ്ടോ എന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചതായി ഹൂസ്റ്റണ്‍ കൗണ്ടി സ്‌കൂള്‍ സൂപ്രണ്ട് റിച്ചാര്‍ഡ് റോജേഴ്‌സ് അറിയിച്ചു. വെള്ളിയാഴ്ച ജീവനക്കാര്‍ക്കും തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേക കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam