മലപ്പുറത്ത് വീണ്ടും കാട്ടാന ആക്രമണം; കര്‍ഷകത്തൊഴിലാളിക്ക് പരിക്ക്

MARCH 18, 2026, 3:32 AM

മലപ്പുറം: ടി.കെ. കോളനി പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മുണ്ടേരി അപ്പന്‍കാപ്പ് സ്വദേശിയും ടി.കെ. കോളനിയില്‍ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസന്‍ (54) ആണ് പരിക്കേറ്റത്.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തില്‍ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികളുമായി മടങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. 

പുന്തോട്ടംകടവ് പുഴയില്‍ മുഖം കഴുകുന്നതിനിടെ സമീപത്തെ കാട്ടില്‍ നിന്നെത്തിയ കാട്ടാന ദാസനെ പിന്നില്‍നിന്ന് തുമ്പിക്കൈകൊണ്ട് പിടിച്ച് എറിയുകയായിരുന്നു. സംഭവം കണ്ട മറ്റു തൊഴിലാളികള്‍ ബഹളം വെച്ച് ആനയെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് ദാസനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം ലഭിച്ചെങ്കിലും ആന്തരിക പരിക്കുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജനവാസ മേഖലയോട് ചേര്‍ന്നാണ് കാട്ടാന എത്തിയത് എന്നതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ് ഇപ്പോൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam