അനസ്തേഷ്യ മെഷീൻ തകരാറിൽ; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയകൾ  മുടങ്ങി

SEPTEMBER 9, 2026, 1:49 AM

പത്തനംതിട്ട: അനസ്തേഷ്യ മെഷീൻ തകരാറിലായതിനെ തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയകൾ തടസപ്പെട്ടതായി റിപ്പോർട്ട്. നോർമൽ ഡെലിവറിയും സിസേറിയനും നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ആശുപത്രി. ഇതോടെ പ്രസവത്തിനായി എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ചയാണ് ആശുപത്രിയിലെ അനസ്തേഷ്യ മെഷീന് തകരാർ സംഭവിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രോഗികളെയും അധികൃതർ ഇക്കാര്യം അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയിലും സ്ഥിതിഗതികൾ വിശദീകരിച്ച ആശുപത്രി അധികൃതർ, അഡ്മിറ്റ് ചെയ്തിരുന്നവരോട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറാൻ നിർദേശിച്ചു.

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നാല് പേരെയാണ് ഇതുവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. അനസ്തേഷ്യ മെഷീന്റെ തകരാർ പരിഹരിക്കാത്തതിനാൽ പ്രസവ വിഭാഗത്തിലെ സേവനങ്ങൾ സാധാരണ നിലയിൽ നടത്താൻ കഴിയാത്ത അവസ്ഥ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam