തിരുവനന്തപുരം: ആറ്റിങ്ങലിലെ വീടിന് മുന്നിൽ വൃദ്ധ ഷോക്കേറ്റ് മരിച്ചനിലയിൽ. പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി ( 87) ആണ് മരിച്ചത്.
വെെദ്യുതി പോസ്റ്റിൽ നിന്ന് വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന് വീട്ടിൽ കറണ്ടില്ലെന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രിഷൻ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്.
വെെദ്യുതി ലെെൻ കയ്യിൽ കുരുങ്ങിയ അവസ്ഥയിലാണ് ലീലാമണിയെ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്