കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ സംഭവം ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ഉടൻ തന്നെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം.
ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് അന്വേഷണത്തിനെത്തുക. കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും എൻഎച്ച്എഐക്കും റിപ്പോർട്ട് കൈമാറും. അതോടൊപ്പം സമാനമായ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയ നാലിടത്ത് പിഡബ്ല്യുഡി, മൈനിങ് ആൻ്‍ഡ് ജിയോളജി, ഭൂഗർഭ ജല വകുപ്പ് വിഭാഗത്തിലെ വിദഗ്ധർ പരിശോധിക്കും.
അതേസമയം, കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡൻറ് എഞ്ചിനീയറെയും മാറ്റുകയും ചെയ്തിട്ടുണ്ട്. വിദഗ്ധസമിതി സ്ഥലം സന്ദർശിക്കുന്നു എന്നും സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാന നിർമ്മാണത്തിലും വീഴ്ചയുണ്ടായെന്നും കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
