കോഴിക്കോട്: കോഴിക്കോട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി റിപ്പോർട്ട്. നാദാപുരം ചേലക്കാടാണ് സംഭവം. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്.
ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം ഉണ്ടായത്. നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെ വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്.
അതേസമയം നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് എറിഞ്ഞത് ആരെന്ന് കണ്ടുപിടിക്കാൻ ഇതുവരെ ആയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്