കണ്ണൂർ: കണ്ണൂർ പിണറായിയിൽ സ്‌ഫോടക വസ്തു കൈയ്യിൽ നിന്നും പൊട്ടിയത് റീൽസ് ചിത്രീകരണത്തിനിടെ. ഇതിന് തെളിവായുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു.
വിപിന്റെ കൈപ്പത്തി ചിതറിയ അപകടത്തിൽ പൊട്ടിയ സ്‌ഫോടക വസ്തു പടക്കം ആണെന്നായിരുന്നു എഫ്‌ഐആർ. സിപിഐഎം പ്രചരിപ്പിച്ചതും ഇതുതന്നെയായിരുന്നു.
ഇതിനിടെയാണ് വിപിൻ രാജിന്റെ കൈയ്യിൽ നിന്നും സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്തുവന്നത്.
പിണറായി വെണ്ടുട്ടായി കനാൽ കരയിലായിരുന്നു സംഭവം. ഓലപ്പടക്കം പൊട്ടിയതെന്നാണ് വിപിൻ മൊഴി നൽകിയത്.
വസ്തു കൈയ്യിൽ നിന്നും പൊട്ടിയതോടെ വിപിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് വിപിൻരാജ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
