തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ പരോക്ഷ പരിഹാസവുമായി ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. 'ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക' എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡിഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലും അടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്റെ കുറിപ്പ്.
കന്യാസ്ത്രീകളെ ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയില്‍ കന്യാസ്ത്രീ കള്‍ക്കും വൈദികര്‍ക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പരോക്ഷ പരിഹാസം.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം ആരോപിച്ച് കേസില്‍ കുടുക്കിയതിന് പിന്നാലെ ഇന്നലെ ഒഡീഷയിലെ ബജ്രംദള്‍ പ്രവര്‍ത്തകര്‍ രണ്ടു വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
പാര്‍ലമെന്റിലടക്കം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം ഉന്നയിക്കുകയും ബിജെപി യുടെ സംസ്ഥാന നേതൃത്വം അടക്കം ഇടപെടുകയും ചെയ്തിട്ടും സുരേഷ്ഗോപി പ്രതികരിച്ചി രുന്നില്ല. കേരളത്തില്‍ നിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാര്‍ ഒഡീഷയില്‍ കന്യാസ്ത്രീകള്‍ ആക്രമി ക്കപ്പെട്ട സംഭവം ഉണ്ടായിട്ട് കമാന്ന് മിണ്ടിയിട്ടില്ലെന്ന് നേരത്തേ രാജ്യസഭാംഗം ജോണ്‍ബ്രി ട്ടാസും പരിഹസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്