ഫോർട്ടുകൊച്ചി: നവതിയുടെ നിറവിലും കഴിഞ്ഞ 55 വർഷങ്ങളായി ഫുട്‌ബോൾ, ഹോക്കി പരിശീലന രംഗത്തുള്ള റൂഫസ് ഡിസൂസക്ക് അമേരിക്കൻ പ്രവാസികൾ ആദരവ് നൽകി. ഫോർട്ടുകൊച്ചി സിറിൾസ് ഹാളിൽ നടന്ന അനുമോദന സമ്മേളനം മുൻ കേന്ദ്ര മന്ത്രി പ്രൊഫ: കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.
തോമസ് തോമസ് പാലത്തറ അധ്യക്ഷത വഹിച്ചു. സാബു എഡ്‌വേർഡ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. നഗരസഭ വിദ്യഭ്യാസ കായീക സ്ഥിരം സമിതി അധ്യക്ഷൻ വി.എ.ശ്രീജിത്ത്, മെട്രേപോളിറ്റൻ വികസന സമിതി അധ്യക്ഷൻ ബെന്നി ഫെർണാണ്ടസ്, കൗൺസിലർ ഷീബ ലാൽ, മുൻ മേയർ കെ.ജെ.സോഹൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, അഗസ്റ്റസ് സിറിൾ, പ്രൊഫ. പി.എ. ജെറാൾഡ്, ഡബ്‌ള്യു.സി. തോമസ് എന്നിവർ സംസാരിച്ചു.
പി.എസ്. വിപിൻ കുമാർ പള്ളുരുത്തി സ്വാഗതവും എം.എം.സലീം നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
