പൈക: ഓൺലൈൻ ഷോപ്പിംഗ് ഭീമനായ ആമസോണിൽ ലാപ്‌ടോപ്പ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മാർബിൾ കഷണവും പഴന്തുണിയും. കാനഡയിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോമിനാണ് ഈ ദുരനുഭവം ഉണ്ടായത്. 56,000 രൂപ മുൻകൂറായി നൽകി ഓർഡർ ചെയ്ത പാഴ്സൽ തുറന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ഡോൺ തിരിച്ചറിഞ്ഞത്.
വർക്ക് ഫ്രം ഹോം ആവശ്യങ്ങൾക്കായി ഈ മാസം 12-നാണ് ലെനോവ തിങ്ക്പാഡ് ഇ-14 എന്ന പ്രൊഫഷണൽ ലാപ്‌ടോപ്പ് ഡോൺ ആമസോണിൽ ഓർഡർ ചെയ്തത്. ഫോൺ പേ വഴി തുകയും കൈമാറി. തുടർന്ന് 18-ന് പാഴ്സൽ വീട്ടിലെത്തി. ഡെലിവറി ഏജന്റിന് ഒടിപി (OTP) നൽകി ഇടപാടുകൾ പൂർത്തിയാക്കി അദ്ദേഹം മടങ്ങിയ ശേഷമാണ് ഡോൺ പാഴ്സൽ തുറന്നത്. എന്നാൽ, ബോക്സിനുള്ളിൽ ലാപ്‌ടോപ്പിന് പകരം ഭാരം വർദ്ധിപ്പിക്കാനായി വെച്ച മാർബിൾ കഷണവും പഴയ തുണിയുമാണ് ഉണ്ടായിരുന്നത്.
തട്ടിപ്പിനിരയായ വിവരം ആമസോൺ അധികൃതരെ അറിയിച്ചെങ്കിലും അന്വേഷണം നടത്തി 23-ാം തീയതിക്ക് ശേഷം മാത്രമേ മറുപടി നൽകൂ എന്ന നിലപാടിലാണ് കമ്പനി.
ഗോപാൽ ഐ.ടി സർവീസ് എന്ന കമ്പനിയാണ് പാഴ്സൽ അയച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ റിവ്യൂകൾ പരിശോധിച്ചപ്പോൾ സമാനമായ രീതിയിൽ മറ്റൊരാളും ലാപ്‌ടോപ്പിന് പകരം കബളിപ്പിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് ഡോൺ പറഞ്ഞു. നിലവിൽ ഡോൺ ടോം പൊൻകുന്നം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി