ആലപ്പുഴ : സിപിഎം മുൻ എം.പി എ.എം. ആരിഫിനെ ചേർത്തല മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എ.എം. ആരിഫിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് സിപിഎമ്മിന്റെ പുതിയ തീരുമാനം. ആലുവയിലെ അൻവർ സാദത്തിന്റെ കോട്ട പിടിച്ചെടുക്കാനാണ് ആരിഫിനെ ഇറക്കുന്നത്. 2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് ആലുവ.
അതേസമയം, ആരിഫിന് പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി ജി മോഹനനെ പുതിയ സെക്രട്ടറിയായി ചുമതലപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂര്‍ കോടാലിയില്‍ എട്ട് വയസുകാരന് പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി
കനത്ത വേനൽ ചൂടിൽ കുട്ടികളെ നിർബന്ധിച്ച് അംഗനവാടികളിൽ ഇരുത്തേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
ലഹരിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഫാത്തിമ നസ്റിൻ പിടിയിൽ
പാലക്കാട് ഊഞ്ഞാല് ആടുന്നതിനിടെ ബനിയന് കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം