പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചെന്ന് ആരോപണം; പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു

APRIL 20, 2026, 11:14 PM

പാലക്കാട്: പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചെന്ന് ആരോപിച്ചാണ് സ്‌ട്രോങ്ങ് റൂം തുറക്കുന്നത്.നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്‌ട്രോങ്ങ് റൂം ആണ് തുറക്കുന്നത്.

സ്ഥാനാര്‍ത്ഥികളെ ഫോണിൽ വിളിച്ചാണ് സ്ട്രോങ്ങ് റൂം തുറക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ തങ്കപ്പന്‍ പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ സ്‌ട്രോങ്ങ് റൂം തുറന്നുവെന്നത് വിവാദമുണ്ടായിരുന്നു. സ്‌ട്രോങ്ങ് റൂം അല്ല തുറന്നതെന്നും മെറ്റീരിയില്‍ റൂമാണ് തുറന്നതെന്നുമാണ് ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണം.ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് മെറ്റീരിയല്‍ റൂം തുറന്നതെന്നും കളക്ടര്‍ പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

സംഭവത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഗുരുതരമായ ജാഗ്രതക്കുറവും അശ്രദ്ധയും ഉണ്ടായെന്നാണ് യുഡിഎഫിന്റെ ആരോപണം.സംഭവവുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ പരാതി നല്‍കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam