രാഹുല്‍ ഈശ്വറിനെതിരെ അഖില്‍ മാരാരും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാൽ ആ പിന്തുണ തനിക്ക് കൂടി ലഭിക്കുമെന്ന് കരുതി സ്വയം ഒരു വിഡ്ഢിയായി മാറിയ ആളാണ് രാഹുൽ ഈശ്വറെന്നും രാഹുല്‍ മുന്നോട്ട് വെക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണെന്നും അഖില്‍ പറയുന്നു.
പുറത്തുവരാത്ത പരാതികളും പലരും ഭയപ്പെട്ട് ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന പല പരാതികളുമുണ്ട്. കെ.പി.സി.സിയോടും വി.ഡി. സതീശനോടും അതുപോലെയുള്ള കോൺഗ്രസിലെ പല പ്രമുഖ നേതാക്കന്മാരോടും പലരും പങ്കുവെച്ചിട്ടുള്ള പരാതികൾ കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ് കോൺഗ്രസിലെ ബോധമുള്ള ഒരു നേതൃത്വം രാഹുലിനെ ഒഴിവാക്കി നിർത്താൻ ഒരു തീരുമാനമെടുത്തതെന്ന് അഖിൽ മാരാർ പറയുന്നു.
ഒന്നൊന്നര വർഷം മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തുപോയ സിനിമാ മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് രാഹുൽ അങ്ങോട്ട് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ച് ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു.
കുടുംബജീവിതത്തിൽ ഉണ്ടായ മാനസിക പ്രശ്‌നങ്ങൾ പറയാൻ വേണ്ടി ഒരു പൊതുപ്രവർത്തകനെ ബന്ധപ്പെടുമ്പോൾ, ആ പൊതുപ്രവർത്തകൻ ഈ പെൺകുട്ടിയുടെ ജീവിത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് സൗഹൃദവും പ്രണയവുമൊക്കെ സ്ഥാപിച്ച് ആ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ തീരുമാനിക്കുന്നു എന്ന് പറയുന്ന ഗുരുതരമായ കുറ്റമല്ലേ യഥാർത്ഥത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും രാഹുൽ ചെയ്തതെന്നും അഖില്‍ ചോദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
