കൊച്ചി: സണ്ണി എം കപിക്കാടിനെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. സണ്ണി എം കപിക്കാട് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചയാളാണ്. സംവരണ സീറ്റില്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമെന്നായിരുന്നു അജയ് തറയില്‍ ചോദിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ജോലി കിട്ടാനായി ഹിന്ദുമതത്തില്‍ ചേര്‍ന്നുവെന്നും പരിഹസിച്ചു.
അജയ് തറയിലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
സണ്ണി എം കപിക്കാട് എന്തുകൊണ്ട് യുഡിഎഫിന്റെ സ്വയം സ്ഥാനാർത്ഥിയായി ?ഇയാളെ തിരിച്ചറിയുക
പരേതനായ പാലക്കത്തറ പത്രോസിന്റെയും അന്നയുടെയും മകനായ സണ്ണി എം കപിക്കാട് എന്ന ദളിത് ചിന്തകനു പെട്ടെന്നൊരു ദിവസം ഒരു ഉൾവിളിയുണ്ടായി .ഉണ്ടിരിക്കുന്ന നായർക്ക് ഉണ്ടായ പോലെ എന്നൊരു പ്രയോഗം മലയാള ഭാഷയിലുണ്ടല്ലോ .
സണ്ണി എം കപിക്കാറ്റിനുണ്ടായ ഉൾവിളി നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കണം .അതും യുഡിഎഫ് സ്ഥാനാർത്ഥിയായി.വരുന്ന തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നതുകൊണ്ടാണ് അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സ്വയം തീരുമാനിച്ചത്.അടുത്ത തവണ എൽഡിഎഫ് അധികാരത്തിൽ വരില്ലെന്ന് ഉറപ്പാണ് .അല്ലെങ്കിൽ അദ്ദേഹം സ്വയം എൽഡിഎഫ് സ്ഥാനാർത്ഥിയാകുമായിരുന്നു.എന്തിനാണ് ദളിത് ചിന്തകൻ എന്നറിയപ്പെടുന്ന ഇയാൾ ഇങ്ങനെ വിഡ്ഢി വേഷം കെട്ടുന്നത്.യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇദ്ദേഹം എങ്ങനെ വൈക്കത്ത് സ്ഥാനാർത്ഥിയായി.
ജയിക്കുന്ന സീറ്റിലല്ല അദ്ദേഹം സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചത് .എൽഡിഎഫിന്റെ കുത്തക സീറ്റായ വൈക്കത്താണ് .എന്തുകൊണ്ട് അദ്ദേഹം തോൽക്കുന്ന സീറ്റ് ആഗ്രഹിച്ചു .? ജയിക്കുന്ന സീറ്റ് ആഗ്രഹിച്ചില്ല.?
ചില രാഷ്ട്രീയ പാർട്ടികളിലെ ചില നേതാക്കൾക്ക് താൽപ്പര്യം തോൽക്കുന്ന സീറ്റാണ് .പണം അടിച്ചു മാറ്റാമല്ലോ.തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ വലിയൊരു സംഖ്യ കിട്ടുകയും ചെയ്യും.അങ്ങനെ തോൽക്കുന്ന സീറ്റുകളിൽ മത്സരിച്ച് കോടീശ്വരനായ ചില രാഷ്ട്രീയ നേതാക്കൾ നമ്മുക്കിടയിലുണ്ട് .ആ മാതൃക പിന്തുടരാനാണോ ഇദ്ദേഹം ലക്ഷ്യമിടുന്നത്.
വാസ്തവത്തിൽ സണ്ണി എം കപിക്കാട് കോൺഗ്രസുകാരനാണോ ? ഒരിക്കലുമല്ല.അദ്ദേഹത്തിന്റെ കഴിഞ്ഞ കാലത്തെ പ്രസ്താവനകൾ അതിനു ഉത്തമ തെളിവുകളാണ്.കോൺഗ്രസിനെ നിരന്തരം വിമർശിക്കുകയും പാർട്ടിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സണ്ണി എം കപിക്കാട് കേരളത്തിൽ അടുത്ത തവണ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കണ്ട് മലക്കം മറിയുകയും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയുമാണ് ചെയ്‌തത് .അതാണ് വാസ്തവം.
വൈക്കത്ത് സണ്ണി എം കപിക്കാട് മത്സരിക്കുമെന്ന് തന്റെ വിശ്വസ്തരെ കൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിപ്പിക്കുകയും അത് ചില മാധ്യമങ്ങളിലൂടെ വാർത്തയാക്കുകയും ചെയ്യുന്ന ഇയാൾക്ക് ഉളുപ്പുണ്ടോ ?സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് കോൺഗ്രസിന് എന്ത് സംഭാവനകളാണ് നൽകിയത് എന്ന് ഒരു വട്ടം ഇയാൾ ആലോചിക്കണമായിരുന്നു.അപ്പോൾ മനസിലാവുമായിരുന്നു താൻ സ്ഥാനാർത്ഥിയാകാൻ യോഗ്യനാണോ എന്ന കാര്യം പട്ടിക ജാതി സംവരണ സീറ്റായ വൈക്കത്ത് സ്ഥാനാർത്ഥിയാകാൻ ഇയാൾക്ക് എങ്ങനെ കഴിയും ? ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ഇദ്ദേഹം .എൽ ഐ സി യിൽ ജോലി കിട്ടാനാണ് മത പരിവർത്തനം നടത്തി ഹിന്ദു മതത്തിലെത്തിയത് എന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ആക്ഷേപം ഉയർന്നത് .ഇദ്ദേഹം ഏത് മുന്നണിയുടെ സ്ഥാനാർത്ഥിയായാലും ഇലക്ഷൻ കേസ് വരുമെന്ന കാര്യത്തിൽ സംശയമില്ല.ഭരണഘടനാ പ്രകാരം ഹിന്ദുക്കൾക്കാണ് സംവരണത്തിനു അർഹതയുള്ളത്.
ഇയാളുടെ മാതാപിതാക്കൾ സാമ്പത്തിക സഹായം കിട്ടാനും മറ്റുമാണ് വർഷങ്ങൾക്ക് ക്രിസ്ത്യൻ മതത്തിൽ ചേർന്നത്.അങ്ങനെ ദളിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാൻ ഹിന്ദു മതത്തിൽ ചേരുകയാണുണ്ടായത്.അങ്ങനെയാണ് ദളിത് സമുദായാംഗമായത്.
ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് എം എം പൈലി എന്നാണ് .എൽ ഐ സി യിൽ ജോലി കിട്ടാൻ പൈലി അനിൽ കുമാറായി രൂപാന്തരം പ്രാപിച്ചു .ദളിത് പ്രവർത്തകനായപ്പോൾ സണ്ണി എം കപിക്കാട് ആയി.പെരുമാറ്റം പോലെയാണ് ഇയാളുടെ രാഷ്ട്രീയവും.ഒരു കാലത്ത് നക്‌സൽ പ്രസ്ഥാനത്തോടൊപ്പമായിരുന്നു.പിന്നീട് സിപിഎം സഹയാത്രികനായി .അതിനു ശേഷം ജമാത്തെ ഇസ്ലാമിയുടെ കോടാലി കൈ യായി മാറി .എം.എം. പൈലി എന്നയാൾ പിൽക്കാലത്ത് അനിൽകുമാർ എന്ന പേര് സ്വീകരിക്കുകയും അദ്ദേഹം പിന്നീട് എഴുതിത്തുടങ്ങിയപ്പോൾ തന്റെ പേരിനെ അനുകരിച്ച് സണ്ണി കപിക്കാട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം ന്യായീകരിക്കുന്നത്.ഇത് പച്ചക്കള്ളമാണ് .
സണ്ണി എം കപിക്കാടിന്റെ തനി നിറം പട്ടിക ജാതി സമൂഹത്തിനു മാത്രമല്ല കേരളത്തിലുള്ള പലർക്കും തിരിച്ചറിയാവുന്നതാണ്.ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇയാളെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയാൽ വൈക്കത്ത് യുഡിഎഫ് തോൽക്കുക മാത്രമല്ല കേരളത്തിലെ പട്ടിക ജാതിക്കാരായ ഭൂരിപക്ഷം ആളുകളും കോൺഗ്രസിനെതിരാവും എന്ന കാര്യത്തിൽ സംശയമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
