തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട ഒരു കേസിൽ കൂടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം.
കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ കോടതി ജാമ്യം നൽകിയത്. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ കൂടി വിധി വരാനുണ്ട്.
ഇതോടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഡിജിപി ഓഫീസ് മാർച്ച് കേസിലെ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കും. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ രാഹുൽ ജയിൽമോചിതനാകും.
അതേസമയം രാഹുലിന്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. പൊലീസിനെ രാഹുൽ മാങ്കൂട്ടത്തിൽ ആക്രമിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ആക്രമണത്തിൽ പ്രധാന പങ്കാളിയാണ് രാഹുൽ. ആക്രമണത്തിന് നേതൃത്യം കൊടുത്തു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂട്ടർ ഗീനാകുമാരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്