ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ പ്രമുഖ കാർഷിക മേഖല വിദഗ്ധൻ ഡോ. അനി എസ് ദാസ് (59) കുഴഞ്ഞുവീണുമരിച്ചു. കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു അദ്ദേഹം.
ദൂരദർശനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല.
കേരള ഫീഡ്സ് എംഡി, കേരള ലൈവ് സ്റ്റോക്ക്സ് ഡെവലപ്മെന്റ് കോർപറേഷൻ എംഡി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. കൃഷിവകുപ്പിൻറെ കിസാൻ കൃഷിദീപം കാർഷിക പരിപാടിയുടെയും അമരക്കാനായിരുന്നു. കൊട്ടാരക്കര സ്വദേശിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്