മഞ്ചേശ്വരത്തിന് പിന്നാലെ മങ്കടയിലും എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു

MARCH 26, 2026, 11:03 AM

മലപ്പുറം: മഞ്ചേശ്വരത്തിന് പിന്നാലെ മങ്കട മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് സ്ഥാനാർഥിയെ പിൻവലിച്ചത്. 

എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ഡോ സി എച്ച് അഷ്റഫായിരുന്നു സ്ഥാനാർഥി.  മങ്കടയിൽ ആരെ പിന്തുണക്കണമെന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്നു എസ്ഡിപിഐ അറിയിച്ചു.

മഞ്ചേശ്വരത്തെ സ്ഥാനാർഥിയെയും എസ്ഡിപിഐ പിൻവലിച്ചിരുന്നു. യുഡിഎഫ് സമ്മർദ്ദത്തിന് വഴങ്ങിയാണ് എസ്ഡിപിഐ സ്ഥാനാർഥിയായ കെ എം അഷ്റഫ് പത്രിക പിൻവലിച്ചത്.

vachakam
vachakam
vachakam

മഞ്ചേശ്വരത്ത് ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam