മമ്മൂട്ടി ആരാധകർ ഒന്നടങ്കം കാത്തിരുന്ന ഒടിടി റിലീസ് ആയിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും മമ്മൂട്ടി ചിത്രം എന്ന നിലയിലും ചിത്രത്തിന് ലഭിച്ച സ്വീകാര്യത വലുതായിരുന്നു.
മമ്മൂട്ടി കമ്പനി തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ വര്‍ഷം ജനുവരി 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഇപ്പോഴിതാ നീണ്ട 11 മാസങ്ങത്തെ കാത്തിരിപ്പിന് ശേഷം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.
പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് മമ്മൂട്ടിയും ഗൗതം വസുദേവ് മേനോനും സംസാരിക്കുന്ന വീഡിയോകള്‍ സീ 5 സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
