നീണ്ട 11 വർഷങ്ങൾ; മാവോയിസ്റ്റ് പ്രവർത്തകനായ രൂപേഷ് ജയിൽ മോചിതനാവുന്നു

MARCH 24, 2026, 5:15 AM

തൃശൂർ: മാവോയിസ്റ്റ് പ്രവർത്തകനായ രൂപേഷ് 11 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനാവുന്നു. ഉടുമൽപ്പേട്ട് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്.

രൂപേഷിനെതിരെ 43 യുഎപിഎ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 15-ൽ അധികം കേസുകളിൽ നടപടി ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 11 വർഷം മുമ്പ് കറുമത്താപ്പേട്ടിയിൽ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് പൊലീസ് രൂപേഷിനെ പിടികൂടിയത്.

അന്നത്തെ കേസിൽ രൂപേഷിനൊപ്പം അറസ്റ്റിലായ ഭാര്യ ഷൈന പിന്നീട് ജയിൽ മോചിതയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘത്തിലായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. എന്നാൽ രൂപേഷ് മാത്രമാണ് ഇത്രയും കാലം ജയിലിൽ തുടരേണ്ടി വന്നത്. തൃശൂർ വാടാനപ്പള്ളി സ്വദേശിയായ രൂപേഷ്, പ്രവീൺ എന്ന പേരിലും അറിയപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam