തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് അഫാൻ.
അഫാന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടായതായും അഫാൻ സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടർമാർ പറഞ്ഞു.
മെയ് 25നാണ് അഫാൻ ജയിലിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ജയിലിനുളളിലെ അതീവ സുരക്ഷയുളള മേഖലയായ യു ടി ബ്ലോക്കിൽ ആത്മഹത്യാശ്രമം നടന്നത് ഗുരുതര സുരക്ഷാവീഴ്ച്ചയായാണ് സർക്കാർ വിലയിരുത്തുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ട് യു ടി ബ്ലോക്കുകളാണ് ഉളളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്